കുന്ദമംഗലത്തെ പടനിലത്ത് വ്യവസായിയെ തട്ടികൊണ്ട് പോയതായി പരാതി.ആംമ്പർമ്മൽതൊടികയിൽ അബ്‌ദുൾ കരീമിനെ കാണാതായതായി ഭാര്യപടനിലം സ്വദേശി ജസ്‌നയാണ് പരാതി നൽകിയത്.2 ദിവസം മുൻപ് ആണ് ഭർത്താവിനെ കാണാതായതെന്ന് പരാതിയിൽ പറയുന്നു അന്നേദിവസം ഇവർ ഫോണിൽ ബന്ധ പെട്ടിരുന്നു.
നരിക്കുനി സ്വാദേശിയെയാണ് ഇവർ പ്രതി സ്ഥാനത്ത് സംശയിക്കുന്നത് എന്നാൽ അബ്‌ദുൾ കരീമിനെ കാണാതായ ദിവസം മുതൽ ഇയാളെയും കാണാനില്ലെന്ന് പോലീസ് പറയുന്നു. അബ്‌ദുൾ കരീമിന്റെ കാർ ഇന്നലെ കാരന്തൂരിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.കാണാതായ അബ്‌ദുൾ കരീമും ഇയാളും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുള്ളതായി പോലീസ് സംശയിക്കുന്നു.എന്നാൽ ഈ സാമ്പത്തിക ഇടപാടിനെ കുറിച്ച് വെളിപ്പെടുത്താൻ ഇരു വീട്ടുകാരും താല്പര്യപെടുന്നില്ല എന്ന് പോലീസ് പറയുന്നു.

നേരത്ത ഇവർ രണ്ട് പേരും ഗൾഫിലായിരുന്നു എന്ന് ജസ്‌ന പറയുന്നു അവിടെ വെച്ച് ഇവർ സാമ്പത്തിക ഇടപാട് നടത്തിയതായുംഇവർ പോലീസിനോട് പറഞ്ഞു.കൂടാതെ മൾട്ടി ലെവൽ മാർക്കറ്റിംഗ് ഭാഗമായി ബാംഗ്ലൂരിൽ ഇവർക്ക് കമ്പനി ഉള്ളതായും പറയപ്പെടുന്നു.50 ലക്ഷം രൂപ മോചനദ്രവ്യം നൽകിയാൽ ഇയാളെ വിട്ട് നൽകാം എന്ന ഫോൺ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചതായും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *