മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേര്‍ന്ന വിവരം വ്യാഴാഴ്ച ട്വീറ്റ് ചെയ്താണ് ഹാര്‍ദിക് സ്ഥിരീകരിച്ചത്.

പുതിയ അധ്യായം ആരംഭിക്കാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും കീഴില്‍ ബിജെപിയുടെ സൈനികനായി പ്രവര്‍ത്തിക്കുമെന്നും ഹര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു. ഹാര്‍ദിക് പട്ടേല്‍ പൂജ നടത്തിയാണ് ബിജെപി പ്രവേശനത്തിന് തയ്യാറെടുത്തത്.

ദേശീയ താല്‍പ്പര്യം, പ്രാദേശിക താല്‍പ്പര്യം, സാമൂഹിക താല്‍പ്പര്യവും മുന്‍നിര്‍ത്തി ഞാന്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ പോവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യസേവനത്തിന്റെ ബൃഹത്തായ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ഒരു ചെറിയ ഭടനായി പ്രവര്‍ത്തിക്കും- ഹര്‍ദിക് പട്ടേല്‍ ട്വീറ്റില്‍ പറഞ്ഞു.

28 കാരനായ ഗുജറാത്ത് സ്വദേശി പാട്ടിദാര്‍ സംവരണത്തിനു വേണ്ടി പ്രക്ഷോഭം നടത്തിയാണ് രംഗത്തു വന്നത്. 2019 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മേയിലാണ് സോണിയാ ഗാന്ധിക്ക് രാജിക്കത്ത് അയച്ച് പാര്‍ട്ടി വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *