ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബെന്‍സ് കാറിനുളളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. സംഭവത്തില്‍ എംഎല്‍എയുടെ മകനടക്കം അഞ്ച് പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. 17കാരിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. തെലങ്കാനയിലെ ജൂബിലി ഹില്‍സില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്.

കേസിലെ അഞ്ച് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിക്രമം നടത്തിയവര്‍ക്കെതിരെ കൂട്ടബലാല്‍സംഗത്തിനും പോക്സോ വകുപ്പനുസരിച്ചും കേസെടുത്തു. എംഎല്‍എയുടെ മകനും ന്യൂനപക്ഷ ബോര്‍ഡ് ചെയര്‍മാനും പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പെണ്‍കുട്ടി പങ്കെടുത്തിരുന്നു. പെണ്‍കുട്ടിയെ പ്രതികള്‍ കാറില്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കുട്ടിയോട് പ്രതികള്‍ മോശമായി പെരുമാറിയെന്നും കുട്ടിയുടെ കഴുത്തിലടക്കം പരിക്കേല്‍പ്പിച്ചെന്നും കുട്ടിയുടെ അച്ഛന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *