മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയില്‍ കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം പി ട്ടു. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം. മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ പ്രസ്താവന നൽകിയത് സംശയം ജനിപ്പിക്കുന്നു. ആരോപണങ്ങൾ നേരിട്ടപ്പോൾ കെ.കരുണാകരനും, ഉമ്മൻ ചാണ്ടിയും മാധ്യമങ്ങളുടെ മുൻപിൽ എത്തിയിരുന്നുവെന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. അതേസമയം സത്യം മൂടിവയ്ക്കാനാകില്ലെന്നും ജനാധിപത്യത്തില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ ഉമ്മൻ‌ചാണ്ടി പ്രതികരിച്ചു.‘എനിക്കെതിരെ ആരോപണം വന്നപ്പോള്‍ രാജി വക്കണമെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ ശൈലി. തന്റെ ശൈലിയിലുള്ള പ്രതികരണം ഇതാണെന്നും’ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. കേരളം രൂപം കൊണ്ടതിന് ശേഷം ആദ്യമായിട്ടോ അല്ലെങ്കില്‍ 2016 ഗവണ്‍മെന്റ് വന്നതിന് ശേഷമോ അല്ല. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *