സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയുടെ വിമര്‍ശനം.സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് എവിടെയെന്ന് ഇ ഡി യോട് കോടതിചോദിച്ചു കുറ്റമൊഴിയല്ലാതെ കേസില്‍ എന്താണ് തെളിവുള്ളതെന്നും കോടതി ചോദിച്ചു.ഇവര്‍ 21 തവണ സ്വര്‍ണം കടത്തിയെന്നും അവസാന തവണയാണ് പിടിയിലായതെന്നും നിങ്ങള്‍ പറയുന്നു. പ്രതികള്‍ നടത്തിയ കുറ്റസമ്മതമല്ലാതെ ഈ സ്വര്‍ണക്കടത്തിനെല്ലാം എന്ത് തെളിവാണ് നിങ്ങളുടെ പക്കലുള്ളതെന്ന് കോടതി ഇ.ഡിയോട് ചോദിച്ചു. രേഖാമൂലമുള്ള മറ്റെന്തെങ്കിലും അന്വേഷണം ഇ.ഡി നടത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നും മൂന്നും പ്രതികളായ സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇ.ഡി അന്വേഷണത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് പരാമര്‍ശം.കുറ്റസമ്മതമൊഴിയെ തെളിവായി കണക്കാകാനാകില്ലെന്ന സുപ്രീം കോടതി വിധി കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി സന്ദീപിനും സരിത്തിനും ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *