പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിച്ചു കൊണ്ടുള്ള പരാമര്‍ശത്തില്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ സഹരന്‍പൂരിലും വന്‍ പ്രക്ഷോഭം. അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബിജെപി വക്താക്കളായ നുപുര്‍ ശര്‍മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡലിന്റെയും അറസ്റ്റ് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം അരങ്ങേറുന്നത്.

രാജ്യത്തിലെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഡല്‍ഹി ജമാ മസ്ജിദിന് പുറത്ത് വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രക്ഷോഭം ആരംഭിച്ചത്.

അതേസമയം സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

അതേസമയം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് മസ്ജിദ് ഇമാം അറിയിച്ചു. ‘ആരാണു പ്രതിഷേധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവര്‍ എഐഎംഐഎമ്മിന്റെയും അസദുദ്ദീന്‍ ഉവൈസിയുടെയും ആളുകളാണെന്നാണു തോന്നുന്നത്. അവര്‍ക്കു പ്രതിഷേധിക്കണമെങ്കില്‍ ആകാം, പക്ഷേ ഞങ്ങള്‍ പിന്തുണയ്ക്കില്ല’ ഇമാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *