അയല്‍വാസിയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചതിന് സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തത്.വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മിനിയാന്ന് വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയില്‍ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു.ഇയാളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപി എം. സംഭവം അറിയിച്ചപ്പോൾ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയാണെന്ന് പരാതിക്കാരി പറഞ്ഞു. ഷാജഹാനിൽ നിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നത്. വെന്റിലേഷൻ ജനലിൽ കൈ കണ്ടപ്പോഴാണ് ശ്രദ്ധിച്ചതെന്നും പുറത്തുവന്നപ്പോൾ ജനലിൽ ഒരാൾ നിൽക്കുന്നത് കണ്ടതിനെ തുടർന്ന് ഒച്ചവെച്ചെന്നും അവർ പറഞ്ഞു. ഷാജഹാൻ ഓടിയപ്പോൾ മൊബൈൽ ഫോൺ താഴെവീണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *