കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യം പരിഗണിച്ച് ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കി ലോക കേരളസഭ നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ മുന്‍ പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് ആവശ്യപ്പെട്ടു.

‘ഒരു ബിസിനസ്സ് സെഷനായി’ പരിമിതപ്പെടുത്തി സമ്മേളനം നടത്തുന്നതാണ് നല്ലത്. പ്രതിനിധികള്‍ക്ക് എല്ലാവര്‍ക്കും വിമാനയാത്രാക്കൂലി നല്‍കേണ്ട കാര്യമില്ല. അതുപോലെ താമസ ചെലവും ഭക്ഷണ ചെലവുകളും കലാപരിപാടികളുടെ പേരിലുള്ള ധൂര്‍ത്തും ഗണ്യമായി കുറക്കുവാന്‍ കഴിയും.

2013 ല്‍ കൊച്ചിയില്‍ വെച്ച് കേരളം ആതിഥ്യമരുളിയ ദേശീയ തലത്തിലുള്ള ‘പ്രവാസി ഭാരതീയ ദിവസ് ‘ സമ്മേളനത്തിനുള്ള ചെലവ് എഴുപത് ലക്ഷം രൂപയില്‍ താഴെയായിരുന്നു. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലും പണമില്ലാതെ വിഷമിക്കുന്ന സാഹചര്യത്തില്‍ പരമാവധി 500 പേര്‍ പങ്കെടുക്കുന്ന ഒരു സമ്മേളനത്തിന് മൂന്നു കോടിയിലേറെ രൂപ ചെലവഴിക്കുന്നതിന് ഒരു ന്യായീകരണമില്ലെന്നും കെ സി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *