വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തെങ്ങും വ്യാപക ആക്രമണം. കോഴിക്കോട് പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനല്‍ച്ചില്ലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കുന്നുമ്മക്കരയിലും വിവിധ ഇടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു.
കൂടാതെ, കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന് സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പയ്യന്നൂര്‍ കാറമേല്‍ പ്രിയദര്‍ശിനി യൂത്ത് സെന്ററും അടിച്ചു തകര്‍ത്തു.
കെ പി സി സി ആസ്ഥാനമടക്കമുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും.
സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി അതീവ ജാഗ്രതയ്ക്ക് ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്നങ്ങളുണ്ടായ ഇടങ്ങളില്‍ പരമാവധി പൊലീസുകാരെ വിന്യസിക്കാനാണ് നിര്‍ദേശം. പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.