വിമാനത്തിലുണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്ത്വം ഇ പി ജയരാജന് മാത്രമാണെന്നും, അദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കണ്ണൂര്‍ പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയതിനെതിരെയും ചെന്നിത്തല അപലപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതിന് ഗാന്ധിജി എന്തുപിഴച്ചെന്ന് ചെന്നിത്തല ചോദിച്ചു. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കുക എന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ അറിവോടെയും പൊലീസിന്റെ സഹായത്തോടെയുമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *