പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബായിക്ക് ഇന്ന് നൂറാം പിറന്നാള്‍.ഈ അമ്മയുടെ ത്യാഗങ്ങള്‍ തന്റെ മനസ്സും വ്യക്തിത്വവും എങ്ങനെ രൂപപ്പെടുത്തി എന്നത് വ്യക്തമാക്കി ഒരു ബ്ലോഗ് എഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി മോദി. ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ അമ്മ നല്‍കിയ ആത്മവിശ്വാസം ഏറെ വലുതാണെന്ന് മോദി ബ്ലോഗില്‍ പറയുന്നു. മാ… ഇത് വെറുമൊരു വാക്കല്ല, മറിച്ച് അത് വികാരങ്ങളുടെ ഒരു ശ്രേണിയെ ഉൾക്കൊള്ളുന്നു. ഇന്ന്, ജൂൺ 18, എന്റെ അമ്മ ഹീരാബ തന്റെ നൂറാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ്. ഈ പ്രത്യേക ദിനത്തിൽ, സന്തോഷവും ഒപ്പം ചില ചിന്തകളും ഞാൻ എഴുതിയിട്ടുണ്ട്. നന്ദി,” മോദി ട്വിറ്ററിൽ കുറിച്ചു. ശനിയാഴ്ച പുലർച്ചെ ഗുജറാത്തിലെ അമ്മയുടെ വസതിയിൽ മോദിയെത്തി.രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തിയത്. ഇന്ന് പഞ്ച്മഹൽ ജില്ലയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പാവഗഢ് സന്ദർശിക്കും. അവിടെ അദ്ദേഹം പൂജ നടത്തിയ ശേഷം പതാക ഉയർത്തും.

ഗാന്ധിനഗറിലെ മോദിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിക്കൊപ്പമാണ് അമ്മ താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ അമ്മയുടെ പിറന്നാളുമായി ബന്ധപ്പെട്ട് നിരവധി ആഘോഷ പരിപാടികളാണ് അടുത്തുള്ള ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ നിരവധി പ്രാദേശിക ഭാഷകളിലും തന്റെ ബ്ലോഗ് പോസ്റ്റ് മോദി പുറത്തുവിട്ടിട്ടുണ്ട്. “എന്റെ അമ്മയും ലളിത്വമുള്ള അസാധരണ വ്യക്തിത്വമാണ്,എല്ലാ അമ്മമാരെയും പോലെ” എന്ന ശീര്‍ഷകത്തിലാണ് ബ്ലോഗ് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *