ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് ആരോപണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കാതെ സുപ്രീം കോടതി. അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളില്‍ വന്‍തോതില്‍ ക്രമക്കേടും പണം തട്ടിയെടുത്തതുമെന്ന ആരോപണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും സമയബന്ധിതവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും ചെയ്യണമെന്ന ഹര്‍ജി ജൂണ്‍ 29-ന് കോടതിയില്‍ പരാമര്‍ശിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്നയും ജോയ്മല്യ ബാഗ്ചിയും ഉള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *