അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാര കാർത്തെ പർവാനിൽ ഭീകരാക്രമണം.ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ആയുധധാരികൾ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ആക്രമണം അഫ്ഗാനിസ്താനിലെ സിഖ് വംശജരെ ലക്ഷ്യമിട്ടാണെന്നാണ് സുചന. കാര്‍ത്തെ പര്‍വാന്‍ ഗുരുദ്വാരയില്‍ അതിക്രമിച്ച് കടന്ന ഭീകരര്‍ കാരണമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുദ്വാരയില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ ഗുരുദ്വാരയിലെ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിനു പിന്നില്‍ ഐഎസ് ഭീകരരാണെന്നാണ് സൂചന.ഇന്ത്യൻ സമയം 8.30നാണ് തീവ്രവാദികൾ ഗുരുദ്വാരയിലെത്തുന്നത്. മുപ്പതോളം പേരാണ് ഗുരുദ്വാരയിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നത്. സ്‌ഫോടനം നടന്നതോടെ പതിനഞ്ച് പേർ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.രണ്ട് പേർ കൊല്ലപ്പെടുകയും, മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തുആക്രമണത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഗുരുദ്വാര മുഴുവനായി അഗ്നിക്കിരയായതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *