അഭിമുഖങ്ങളിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റെ നിരവധി അഭിമുഖങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ട്രോളന്മാര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താനിനി കുറച്ച് നാളത്തേക്ക് അഭിമുഖങ്ങള്‍ നല്‍കുന്നില്ല എന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
”ഇനി അഭിമുഖം കൊടുക്കേണ്ടെന്നാണ് വീട്ടില്‍നിന്നുള്ള മുന്നറിയിപ്പ്. അച്ഛന്‍ ഇപ്പോള്‍ ആശുപത്രിയില്‍നിന്നു വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് നല്ല കുട്ടിയായി വീട്ടില്‍ ഇരിക്കണം. ഇനി കുറച്ചു നാളത്തേക്ക് ലളിത ജീവിതമായിരിക്കും. അഭിമുഖങ്ങളും അടുത്തൊന്നും ഉണ്ടാകില്ല. കാരണം പുതിയ സിനിമകളൊന്നും ഇനി അടുത്തൊന്നും റിലീസാകാനില്ല. ധ്യാൻ പറഞ്ഞു.ധ്യാന്‍ തിരക്കഥയെഴുതിയ പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളില്‍ പ്രേക്ഷകരോട് നന്ദി അറിയിക്കാന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നതാണ് താരം.
ഇനി കുറച്ച് ദിവസത്തേക്ക് ഇന്റര്‍വ്യൂ ഒന്നും ഉണ്ടാവില്ല. അടുത്തിനി സിനിമയൊന്നും റിലീസ് ആവാനില്ല. ഇനി സോളോ ഇന്റര്‍വ്യൂകള്‍ കൊടുക്കുന്നത് നിര്‍ത്തണമെന്നാണ് ഫാമിലി ഗ്രൂപ്പില്‍ നിന്നും ഉയര്‍ന്നു വരുന്ന അഭിപ്രായം. ഇങ്ങനെ പോയാല്‍ ഞാന്‍ കുടുംബക്കാരെ മൊത്തം നാറ്റിക്കും എന്നൊരു പേടി അവര്‍ക്കെല്ലാവര്‍ക്കും ഉണ്ട്.

അച്ഛന്റേം എന്റേം ഏട്ടന്റേം കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ബാക്കി മാമന്‍, മാമി, അവരുടെ മക്കള്‍, മരുമക്കള്‍ ഇവരൊക്കെയുണ്ട്. ഇവര്‍ക്കൊക്കെ ഒരുപേടി, ഇനി ഇവരെയൊക്കെ ഞാന്‍ നാറ്റിക്കുമോയെന്ന്. ഓള്‍റെഡി ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഞാന്‍ പുറത്താണ്. ഇനി കുറച്ച് ദിവസം കഴിയുമ്പോള്‍ ആഡ് ചെയ്യും. ഇനി മുതല്‍ നല്ല കുട്ടിയായിരിക്കാമെന്ന് വിചാരിച്ചു,’ ധ്യാന്‍ പറഞ്ഞു.ഇതേ ലൈവില്‍ വെച്ച് തന്റെ ജീവിതം സിനിമയാക്കുന്നതിനെ പറ്റിയും ധ്യാന്‍ പറഞ്ഞു. തന്റെ 17 മുതല്‍ 27 വയസ് വരെയുള്ള ജീവിതം സിനിമയാക്കുമെന്നും ഒരു കമിങ് ഓഫ് ഏജ് സിനിമ ആയിരിക്കുമെന്നും ധ്യാന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *