ലഹരി പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിനെതിരെ പ്രതികരിച്ചവർക്കും വാർത്തകൾ നൽകിയ മാധ്യമ പ്രവർത്തകർക്കും ഭീഷണി ലഭിച്ച സംഭവം അപലപനീയമാണെന്നും മദ്യ നിരോധന സമിതി രക്ഷാധികാരിയും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ പ്രസ്താവിച്ചു.
അത്തരം ഭീഷണികളെ അവഗണിച്ച് സമൂഹം ഒറ്റക്കെട്ടായി ലഹരി മാഫിയക്കെതിരെ ശക്തമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് വെണ്ണക്കാട് തൂക്കുപാലത്തിന് സമീപത്തിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന യുവാക്കളെ വിലക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിന് പ്രവാസിയായ യുവാവിനെ മർദിച്ച വാർത്ത നൽകിയ സംഭവത്തിൽ കുന്ദമംഗലം ന്യുസ് ജനശബ്ദംന്യുസ് ചീഫ് എഡിറ്ററും പ്രസ്സ് ക്ലബ് പ്രസിഡന്റുമായ എം സിബഗത്തുള്ളക്കെതിരെ ഫോണിലൂടെ ഭീഷണി ലഭിച്ചത്.വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *