കുന്ദമംഗലം: ചാത്തൻകാവിൽ യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം നാളെ രാവിലെ 9.30 നടക്കുന്മെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പ്രതിപക്ഷ നേതാവ് വിഡി സതീഷൻ താക്കോൽ കുടുംബത്തിന് കൈമാറും,
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ഇവിടെ മൽസരിക്കാനെത്തിയ ജിജിത്ത് പൈങ്ങോട്ടുപുറം വാർഡിലെ രണ്ട് വീടുകളുടെ ശോചനീയവസ്ഥ ശ്രദ്ധിൽപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും യുഡിഎഫ് കമ്മറ്റി ഇവർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു ഈ വാഗ്ദാനമാണ് ഇപ്പോൾ യാഥാർത്യമായത്.
ചാലിൽ പുറായിയിൽ വിനു, മാക്കോട്ടക്കൽ മുഹമ്മദലി എന്നിവർക്കാണ് വീട് കൈ മാറ്റുന്നത്.
ചടങ്ങിൽ എ.കെ രാഘവൻ എം പി, കെ.എം ഷാജി എം.എൽ.എ, ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി റസാഖ് മാസ്റ്റർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യുസി രാമൻ, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് , മണ്ഡലം യു ഡി എഫ് ഭാരവാഹികൾ തുടങ്ങി
പ്രമുഖർ സംബന്ധിക്കും
പത്രസമ്മേളനത്തിൽ ജിജിത്ത് പൈങ്ങോട്ട് പുറം, സനൂഫ് ചാത്തങ്കാവ്, ഉണ്ണി തമ്പലങ്ങോട്, എൻ പ്രലോഭ് എന്നിവർ പങ്കെടുത്തു
