തൃത്താല മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷ് വിജയമുറപ്പിച്ചതോടെ പരാജയം സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി. ബല്‍റാം. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നുവെന്നും പുതിയ കേരള സര്‍ക്കാരിന് ആശംസകളെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ”.അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു
അതേസമയം 1.46: പൂഞ്ഞാറില്‍ പി സി ജോര്‍ജ് തോറ്റു. 11,404വോട്ടിനാണ് എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയിച്ചു.
1.43: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയിച്ചു. 7,426വോട്ടിനാണ് വിജയം.
1.26: പീരുമേട് മണ്ഡലം നിലനിര്‍ത്തി എല്‍ഡിഎഫ്, 1698വോട്ടിന് സിപിഐയുടെ വാഴൂര്‍ സോമന് വിജയിച്ചു.
1.05: ഒല്ലൂരില്‍ എല്‍ഡിഎഫിന്റെ കെ രാജന് വിജയിച്ചു. 13899വോട്ടിനാണ് കെ രാജന് ജയിച്ചിരിക്കുന്നത്.
1.00: പുനലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി എസ് സുപാല്‍ വിജയിച്ചു. 12537വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുപാല്‍ ജയിച്ചിരിക്കുന്നത്.
12.59: തൃശൂരില്‍ ആവേശപ്പോര്. 238വോട്ടിന് സിപിഐയുടെ പി ബാലചന്ദ്രന് മുന്നില്‍. ബിജെപിയുടെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്.
12.57: കായംകുളത്ത് എല്‍ഡിഎഫിന്റെ യു പ്രതിഫ 4232വോട്ടിന് മുന്നില്‍
12.52: കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ വിജയിച്ചു-6336വോട്ട്
