എക്‌സിറ്റ് പോളുകളെയും പ്രീപോള്‍ പോസ്റ്റ് പോള്‍ സര്‍വ്വേകളെയും ശരിവെച്ചുകൊണ്ട് കേരളത്തില്‍ ഇടതു തരംഗം ആഞ്ഞടിക്കുന്നു എന്ന ഉറച്ച സൂചനകളാണ് ലഭിക്കുന്നത്. കേരളത്തിൽ ഭരണത്തുടർച്ച പ്രവചിക്കാനായ ഈ സമയത്ത് കുന്ദമംഗലത്ത് ഇത് മൂന്നാം തവണയും ജയിച്ച് കയറി പ്രിയ നേതാവ് പി ടി എ റഹീം.ഏറെ ജനസമ്മതനയ നേതാവ് ജന മനസ്സറിയന്ന വികസന നായകൻ വിശേഷണങ്ങൾ ഏറെയാണ് ഇദ്ദേഹത്തിന് ഇതെല്ലാം കൊണ്ട് തന്നെയാണ് കടുത്ത മത്സരത്തിലും മണ്ഡലം കൈവിട്ട്പോകാതെ റഹീമിൻ്റെ കൈകളിൽതന്നെ മണ്ഡലം നിന്നതിനും കാരണം .കുന്ദമംഗലം നിയോജക മണ്ഡലത്തിൽ എല്‍ഡിഎഫ് സ്വതന്ത്രനായി അംഗത്തിനിറങ്ങിയ വ്യക്തിയാണ് പി.ടി.എ.റഹീം.2006ൽ കെ മുരളീധരനെ 7506 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റഹീം ആദ്യമായി എംഎൽഎയാകുന്നത്. മണ്ഡലം പുനർവിഭജനമുണ്ടായതോടെ 2011ൽ കുന്ദമംഗലത്തേക്ക് മാറിയ റഹീം രണ്ടുതവണ കുന്ദമംഗലത്തെ പ്രതിനിധീകരിച്ച യു സി രാമനെയാണ് കടുത്ത പോരാട്ടത്തിൽ 3269 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.2016 ൽ കോൺഗ്രസ് നേതാവായ ടി സിദ്ദിഖാണ് റഹീമിനെ നേരിടാനെത്തിയത്. പ്രചാരണ രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ സിദ്ദിഖിന്‍റെ വിജയം ചാനലുകൾ ഉൾപ്പെടെ പ്രഖ്യാപിച്ചുവെങ്കിലും 11205 വോട്ടിന്‍റെ മിന്നുന്ന ഭൂരിപക്ഷവുമായി എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കിയാണ് റഹീം രണ്ടാംതവണ കുന്ദമംഗലത്ത് വെന്നിക്കൊടി പാറിച്ചത്. വികസന രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന കുന്ദമംഗലം മണ്ഡലത്തെ മികച്ച ആസൂത്രണത്തിലൂടെ മുൻ നിരയിലെത്തിക്കാൻ സാധിച്ചു എന്നതാണ് റഹീമിന് ഇത്തവണ മണ്ഡലം പിടിക്കാൻ ആത്മവിശ്വാസമേകിയ മുഖ്യഘടകം.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
