പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂർ പ്രദേശത്തെ ഒരുകൂട്ടം മത്സ്യത്തൊഴിലാളികൾക്ക് വലയില്‍ കുടുങ്ങിയത് 55 കിലോ ഭാരമുള്ള ഭീമന്‍ മത്സ്യം . ദിഘ മോഹന മാര്‍ക്കറ്റില്‍ 13 ലക്ഷം രൂപയ്ക്കാണ് മത്സ്യം ലേലം ചെയ്തത്.കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ കടൽ മത്സ്യ ലേല കേന്ദ്രമാണിത്. മൂന്ന് മണിക്കൂറോളം നീണ്ട ലേലത്തിനു ശേഷം സൗത്ത് 24 പര്‍ഗാനാസിലെ നൈനാന്‍ സ്വദേശിയായ കബീറാണ് മത്സ്യം വാങ്ങിയത്. കിലോക്ക് 26,000 രൂപയാണ് മീനിന്റെ വില.ഈ കൂറ്റൻ മത്സ്യത്തെക്കുറിച്ച് അറിഞ്ഞയുടൻ തന്നെ വിനോദസഞ്ചാരികൾ ലേല കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു,ലേല വിവരം അനുസരിച്ച്, മത്സ്യത്തിന്റെ ആകെ ഭാരം 50 കിലോയാണ്, മുട്ടയുടെ 5 കിലോ ഭാരം ഒഴിച്ചുള്ള കണക്കാണിത്.ഈ മത്സ്യത്തിന്റെ വയറ്റിൽ നിന്നുമുള്ള ചില ഭാ​ഗങ്ങൾ മരുന്നുണ്ടാക്കാൻ ഉപയോ​ഗിക്കുന്നതിനാലാണ് ഇതിന് ഇത്രയധികം രൂപ ലഭിക്കാൻ ഒരു പ്രധാന കാരണം നീണ്ട കുടലാണ് മത്സ്യത്തിന്റെ പ്രധാന സവിശേഷത, ഇതിന്റെ കുടല്‍ വില്‍ക്കുന്നതും വലിയ വിലയ്ക്കാണ്. എന്തെന്നാല്‍ ഇതുപയോഗിച്ചാണ് കാപ്‌സ്യൂള്‍ ഗുളികകള്‍ ഉണ്ടാക്കുന്നത്. ഇതിന്റെ തൊലി വെള്ളത്തില്‍ എളുപ്പത്തില്‍ അലിഞ്ഞുചേരും. അതുകൊണ്ടാണ് മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇത് വാങ്ങുന്നത്. ആണ്‍മത്സ്യത്തെയാണ് പിടികൂടിയതെങ്കില്‍ 20 ലക്ഷം രൂപ വരെ വില ഉയരുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാഴികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *