ലഹരി വിമുക്ത കർമ്മ പദ്ധതിയായ നശ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി മാസ്റ്റർ വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നേതൃത്വത്തിൽ മെഡോറ ഹോട്ടലിൽ നടന്ന പരിപാടി ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു.

റിട്ട. അസി. എക്‌സൈസ് ഇൻസ്‌പെക്ടറും നശ മുക്ത് ഭാരത് അഭിയാൻ ജില്ലാ കമ്മിറ്റി അം​ഗവുമായ കെ.സി. കരുണാകരൻ, ഇംഹാൻസ് അസിസ്റ്റന്റ് പ്രൊഫസറും സൈക്യാട്രിക് ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ഡോ. സീമ പി. ഉത്തമൻ, ഇംഹാൻസ് ലെക്ചറർ ഡോ. ജി. രാജേഷ് എന്നീ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ അവതരിപ്പിച്ചു.

ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്‌റഫ് കാവിൽ അധ്യക്ഷത വഹിച്ചു. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി. ഷൈജൽ ചടങ്ങിൽ മുഖ്യാതിഥിയായി. സാമൂഹ്യനീതി ജൂനിയർ സൂപ്രണ്ട് എം. അബ്ദുള്ള, അനൂജ് രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *