ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ പിറവം മുൻ എം.എൽ.എ എം.ജെ ജേക്കബിനെ അഭിനന്ദിച്ച് വി ശിവൻകുട്ടി.സഖാവെ, വയസ് വെറും നമ്പര്‍ മാത്രമാണെന്ന് എല്ലാവരും പറയാറുണ്ടത്. അങ്ങ് അത് തെളിയിച്ചു,’ സഖാവ് എംജെ നമ്മുടെ അഭിമാനമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സിപിഐഎം നേതാവ് ഫിന്‍ലന്‍ഡിലെ മെഡലുമായി നില്‍ക്കുന്ന ചിത്രവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
പിറവം മുൻ എം.എൽ.എ സ. എം ജെ ജേക്കബ്. ഫിൻലാന്റിൽ നടന്ന ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. മത്സരിച്ച 200 മീ. ഹർഡിൽസിലും 800 മീ. ഹർഡിൽസിലും വെങ്കലം നേടി. സ. എം ജെ നമ്മുടെ അഭിമാനം..” – പി.വി. ശ്രീനിജിൻ എം.എൽ.എ ഫെയ്സ്ബുക്കിൽ കുറിച്ചു.ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച 200, 800 മീറ്റര്‍ ഹര്‍ഡില്‍സ് വിഭാഗങ്ങളിലാണ് പിറവം മുന്‍ എംഎല്‍എ മെഡലുകള്‍ നേടിയത്. ഫിന്‍ലന്‍ഡിലെ ടാംപെരെ സ്റ്റേഡിയമാണ് മുതിര്‍ന്നവരുടെ കായിക മേളയ്ക്ക് വേദിയാകുന്നത്.