മന്ത്രി റിയാസിന്റെ ദേശീയപാതയിലെ കുഴികളെ കുറിച്ചുള്ള പരമാര്ശത്തിന്മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രി മുഹമ്മദ് റിയാസിന്റെ സംസ്ഥാന പാതിയില്‍ കുളങ്ങളാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ വന്ന ശേഷം ദേശീയപാത വികസനത്തില്‍ വന്‍ പുരോഗതിയാണെന്നും സുരേന്ദ്രന്‍ കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ അവസ്ഥ അറിയണമെങ്കിൽ പാലാരിവട്ടം പാലത്തിന്റെ അവസ്ഥ നോക്കിയാൽ മതിയെന്നും കൂളിമാടിൽ ആറുമാസം പ്രായമായ പാലം നിന്ന നിൽപ്പിലാണ് വീണതെന്നും സുർട്ണറാണ് പറഞ്ഞു.വര്‍ഷത്തില്‍ എട്ടുമാസത്തില്‍ മഴ പെയ്യുന്ന നാട്ടില്‍ മറ്റ് സംസ്ഥാനങ്ങളെ പോലെ പണിനടത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന രീതിയില്‍ വൈദഗ്ദ്യത്തോടെയാണ് സംസ്ഥാനത്ത് ദേശീയപാത വികസനം മോദി സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്ത് ഇത്രയേറെ ദേശീയപാത വികസനം മുന്‍പ് ഉണ്ടായിട്ടില്ല. ഇനിയും പദ്ധതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ വരും. എങ്ങനെയാണ് പദ്ധതികള്‍ പുരോഗമിക്കുന്നത്. അതില്‍ എന്തെങ്കിലും അപാകതയുണ്ടോയെന്നറിയുന്നതിനായാണ് അവര്‍ എത്തുന്നത്. അല്ലാതെ രണ്ടുവര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.അതേസമയം ദേശീയപാതയിലെ കുഴികളിൽ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു . റോഡിൻറെ ഭൂരിഭാഗവും പരിപാലിക്കുന്നത് ദേശീയപാത അതോറിറ്റിയെന്നെന്നും മുഹമ്മദ് റിയാസ്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാർ കുഴിയെണ്ണാൻ കൂടി സമയം കണ്ടെത്തണം. പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *