ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് വന്ന ഇന്‍ഡിഗോ വിമാനം പാകിസ്ഥാനിലെ കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ ഇറങ്ങുന്ന രണ്ടാമത്തെ ഇന്‍ഡിഗോ വിമാനമാണിത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ ഇന്ത്യയിലെത്തിക്കാന്‍ മറ്റൊരു ഇന്‍ഡിഗോ വിമാനം കറാച്ചിയിലേയ്ക്ക് അയക്കാന്‍ ചര്‍ച്ചനടത്തുകയാണെന്നും ഇന്‍ഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ മാസത്തിന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് കറാച്ചിയില്‍ അടിയന്തരമായി ഇറക്കിയിരുന്നു. ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്നാണ് കറാച്ചിയിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു. ദുബായിലേക്കുള്ള യാത്രക്കിടെ സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737 മാക്‌സ് വിമാനത്തിലാണ് തകരാര്‍ അനുഭവപ്പെട്ടത്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ സ്പൈസ് ജെറ്റ് വിമാന യാത്രക്കിടെ സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *