ഗര്‍ഭിണിയായ മകളെ നടുറോഡില്‍ ചവിട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറില്‍ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയ നാല് മാസം ഗര്‍ഭിണിയായ മകളെ വാഹനം തടഞ്ഞു നിര്‍ത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

രണ്ടു കൊലപാതക കേസുകളില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച്, പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ ഉപദ്രവം സഹിക്കാനാകാതെ ഭാര്യ മുന്‍പ് വീടുവിട്ടിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *