സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. മോര്്, തൈര്, ലെസ്സി എന്നി ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉണ്ടാകുമെന്നും കെ എസ് മണി മാധ്യമങ്ങളോട് പറഞ്ഞു. അരി, പയര്‍, പാലുല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ 5 ശതമാനം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള മില്‍മയുടെ തീരുമാനം.

നാളെ മുതല്‍ പുതുക്കിയ വില നിലവില്‍ വരും. കൃത്യമായ വില നാളെ പ്രസിദ്ധീകരിക്കും. വില നിശ്ചയിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും കെ എസ് മണി അറിയിച്ചു.

പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലുല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നത്. പാലുല്‍പ്പന്നങ്ങള്‍ക്ക് പുറമേ അരി, ഗോതമ്പ് പൊടി, അരിപ്പൊടി എന്നിവയുടെ വില ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *