അതിരൂക്ഷമായി രാജ്യത്ത് കോവിഡ് ബാധ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയി ഉയർന്നിരിക്കുകയാണ്. 35,66,398 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,72,80,844 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 3,29,113 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 16,25,13,339 ആയി.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,980 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 2,30,168 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്.

https://twitter.com/ANI/status/1390153399648194560?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1390153399648194560%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.samayam.com%2Flatest-news%2Findia-news%2Findia-reports-412262-new-covid-19-cases-and-3980-deaths-in-the-last-24-hours%2Farticleshow%2F82424654.cms

Leave a Reply

Your email address will not be published. Required fields are marked *