കൂട്ടബലാത്സംഗം ചെറുക്കാന്‍ പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. ഒഡീഷയിലെ ജാജ്പൂരിലാണ് സംഭവം. 5 പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടിയത്. പ്രതികളെ പിടികൂടിയെന്നും കലിംഗ നഗര്‍ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഒഡീഷയിലെ കിയോണ്‍ജാര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി.

ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടി സഹോദരനൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മഴ നനഞ്ഞുനിന്ന പെണ്‍കുട്ടിയെയും സഹോദരനെയും പ്രതികള്‍ അടുത്തുളള സ്‌കൂളില്‍ നില്‍ക്കാമെന്നും മഴ തോര്‍ന്നതിന് ശേഷം പോകാമെന്നും പറഞ്ഞ് കൂടെക്കൂട്ടുകയായിരുന്നു.

കെട്ടിടത്തിന്റെ മുകളിലെത്തിയതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതികള്‍ സഹോദരനെ മര്‍ദ്ദിക്കുകയും ചെയ്തു. പീഡനത്തില്‍ നിന്ന് രക്ഷപെടാന്‍ ഓടുന്നതിനിടെ പെണ്‍കുട്ടി താഴേക്ക് ചാടുകയും ചെയ്തു. സഹോദരന്റെ നിലവിളി കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *