സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.94.40 ശതമാനം വിജയമാണ് ഇത്തവണ പരീക്ഷാ ഫലത്തിൽ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.68 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 95.21 ശതമാനം പേർ വിജയം നേടി. സി ബി എസ് ഇ റിസൾട്സ്, ഡിജിലോക്കർ, റിസൾട്സ് എന്നീ സർക്കാർ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാനാവും.കേരളത്തിൽ അടക്കം പ്ലസ് ടു പ്രവർത്തനം വൈകുന്ന സാഹചര്യത്തിൽ ഇന്ന് തന്നെ ഫലം പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു. പത്താംക്ലാസ് ഫലം വൈകുന്നത് സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ദിവസത്തിനകം ഫലം പുറത്ത് വിടാമെന്ന് സിബിഎസ്ഇ കോടതിയെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *