കെടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മാധ്യമം ദിനപത്രം മാനേജ്മെൻറ്. രാജ്യത്തിന്‍റെ പരമാധികാരത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും പരിക്കേൽപ്പിക്കുന്നതാണ് ജലീലിന്‍റെ പ്രവർത്തനമെന്നും ഇതിൽ കടുത്ത വേദനയും പ്രതിഷേധവുമുണ്ടെന്നും ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു.ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെടി ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് പരാതി. ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്ന സുരേഷ് ജലീലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രോട്ടോക്കൾ ലംഘനം നടത്തി കെ.ടി.ജലീൽ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തിൽ സ്വപ്ന വെളിപ്പെടുത്തുന്നു.എന്നാൽ മുൻമന്ത്രി ജലീൽ കത്തയച്ചത് താൻ അറിഞ്ഞിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇക്കാര്യം ജലീലുമായി സംസാരിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അറിയിച്ചുമാധ്യമത്തിനെതിരെ ജലീൽ സ്വീകരിച്ച കടുത്ത നിലപാടിൽ സിപിഎമ്മിനുള്ളിൽ തന്നെ അതൃപ്തി ഉയർന്നിരുന്നു. മന്ത്രിയായിരിക്കുമ്പോൾ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് സിപിഎം വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *