അമിതലഹരിയിൽ വാഹനമോടിച്ച് മറ്റ് വാഹനങ്ങളെ ഇടിച്ചതിൽ സിനിമ- സീരിയൽ നടിയും, സുഹൃത്തും കസ്റ്റഡിയിൽ.ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാതയില്‍ ആലുവ മുട്ടത്ത് നിന്ന് ആരംഭിച്ച കാര്‍ ചെയ്സ് അവസാനിച്ചത് തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെ പോസ്റ്റില്‍ ഇടിച്ചതോടെയാണ്.ഇയാൾ ഓടിച്ച കാർ മൂന്ന് ബൈക്കിലും കാറുകളിലും ഇടിച്ചു. ഇയാൾക്കൊപ്പം സീരിയൽ നടി അശ്വതി ബാബു കാറിൽ ഉണ്ടായിരുന്നു. ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പോലീസ് വിട്ടയച്ചു. അപകടത്തിൽ കൈക്ക് പരിക്കേറ്റ ആലുവ സ്വദേശി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലാണ് കാർ ഓടിച്ചിരുന്നത്. കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്തപ്പോൾ പല വാഹനങ്ങളിൽ ഇടിച്ചിരുന്നു.നിർത്താതെ പോയ നടിയുടെ വാഹനത്തെ പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചു. വെട്ടിച്ചെടുത്ത് രക്ഷപെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. പിന്നീട് വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായിരുന്നു നടിയുടേയും സുഹൃത്തിന്റേയും ശ്രമം.കുസാറ്റ് ജങ്ഷൻ സിഗ്നൽ മുതൽ ഒരു വാഹനം അഭ്യാസ പ്രകടനം തുടങ്ങിയിരുന്നു. സിഗ്നലിൽ പിന്നോട്ടും മുന്നോട്ടും എടുത്ത് ശബ്ദമുണ്ടാക്കിയത് മുതലാണ് നാട്ടുകാരുടെ ശ്രദ്ധയിലെത്തുന്നത്. നടി അശ്വതി നേരത്തെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
