വിദ്യാര്‍ഥിയെ മദ്രസയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫല്‍ല്‍ ഖുര്‍ആന്‍ കോളജിലാണ് പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി ജംഷീറിന്റെ മകനാണ്,

കോളേജില്‍ തന്നെ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് സാലിഹ്. കുട്ടിയുടെ ഇരട്ട സഹോദരനും പഠിക്കുന്നത് ഇതേ ദര്‍സിലാണ്. മരണ ദിവസം സഹോദരന്‍ ദര്‍സില്‍ വന്നിരുന്നില്ല.

പുലര്‍ച്ചെ 5 മണിയോടെ സഹപാഠികളാണ് തൂങ്ങി മരിച്ചത് കണ്ടത്. കുട്ടികള്‍ ബഹളം കൂട്ടിയപ്പോള്‍ പള്ളി ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തി. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കല്‍പകഞ്ചേരി പൊലീസെത്തി ഇന്‍ക്വിസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. മലപ്പുറത്ത് നിന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *