പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു.അഗളി പഞ്ചായത്തിലെ കാവുണ്ടിക്കൽ പ്ലാമരം സ്വദേശി മല്ലികയാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബാത്റൂമിൽ പോവാൻ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറിയിരുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത്. സംഭവത്തെ തുടർന്ന് കാട്ടാനയെ പുലർച്ച തന്നെ കാട് കയറ്റിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇവിടെ മുൻപ് കാട്ടാനയിറങ്ങിയിരുന്ന സ്ഥലമാണെങ്കിലും അടുത്തിടെയൊന്നും കാട്ടാനയെ കണ്ടിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അതുകൊണ്ടാണ് രാത്രി പുറത്തിറങ്ങിയത്.സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കാട്ടാന ശല്യം തടയാൻ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൽ കാവുണ്ടിക്കല്ലിൽ റോഡ് ഉപരോധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *