രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരേയുള്ള രാഷ്ട്രപത്നി പരാമര്‍ശത്തില്‍ ഒരു നാക്കുപിഴ സംഭവിച്ചതാണെന്നും പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് ദുഃഖമുണ്ടായെങ്കില്‍ നേരിട്ടുകണ്ട് മാപ്പുപറയാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി.രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ച വിവാദ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിശദീകരണം.ഒരു ചിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് ചൗധരി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തുകയും പാര്‍ലമെന്‍റില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

”പ്രസിഡന്‍റിനെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല. അതൊരു തെറ്റ് മാത്രമായിരുന്നു. രാഷ്ട്രപതിക്ക് വിഷമം തോന്നിയാൽ ഞാൻ അവരെ നേരിട്ട് കണ്ട് മാപ്പ് പറയും. അവർക്ക് വേണമെങ്കിൽ എന്നെ തൂക്കിലേറ്റാം. ശിക്ഷയേല്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാൽ എന്തിനാണ് സോണിയ ഗാന്ധിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത്” ചൗധരി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *