തളിപ്പറമ്പില്‍ അഞ്ചു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വർഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ.തളിപ്പറമ്പ് പോക്സോ കോടതിയുടെതാണ് വിധി. ക്ലാസ് റൂമിൽ വച്ച് അഞ്ച് കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പെരുന്തട്ട നോർത്ത് എൽ പി സ്കൂളിലെ അധ്യാപകൻ പി ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് പല വകുപ്പുകളിലായി ശിക്ഷ ലഭിച്ചത്.2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ യുപി സ്‌കൂള്‍ കൂട്ടികളെ അധ്യാപകന്‍ പീഡിപ്പിച്ചു എന്നതാണ് കേസ്.. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്കൂൾ പ്രധാന അധ്യാപിക, ഹെൽപ് ഡെസ്ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേർത്തിരുന്നുവെങ്കിലും ഇവരെ വെറുതെ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *