ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് പെൺസിം​ഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒൻപതും വയസ് പ്രായമുള്ള സിംഹങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങളാണ് ഇത്.14 സിം​ഹ​ങ്ങ​ളു​ടെ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നു ര​ണ്ടു പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ മ​റ്റു മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​വ​യെ മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​ഫാ​രി പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. മ​റ്റു ജോ​ലി​ക്കാ​രി​ലേ​ക്ക് അ​സു​ഖം പ​ക​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നെഹ്റു സുവേളജിക്കൽ പാർക്കിൽ പാർപ്പിച്ചിരുന്ന എട്ട് സിം​​ഹങ്ങൾക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *