ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വർഷികാചരണ പരിപാടിയിൽ നിന്നും വിട്ട് നിന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. മേയർക്ക് പകരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. പി ആർ ഡിയും മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. അതേസമയം ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കേണ്ടത് കൊണ്ടാണ് മേയര്‍ എത്താതിരുന്നതെന്നും മനപൂര്‍വ്വം വിട്ടുനിന്നതല്ലെന്നും മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ഇക്കാര്യം സംഘാടകരെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ കൂട്ടിചേര്‍ത്തു.

നേരത്തെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച മേയറുടെ നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.പശ്ചാത്തലത്തിലാണ് മേയറുടെ വിട്ടുനിൽക്കലെന്നാണ് സൂചന.ഈ ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലാപാടുകള്‍ക്ക് കടകവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി സിപിഐഎം മേയറെ പരസ്യമായി തള്ളുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *