കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വൈദ്യുത ലൈനില്‍ തട്ടി താഴേയ്ക്ക് വീണ യുവാവ് മരിച്ചു. ഇടുക്കി ചെറുതോണി കരിമ്പന്‍മണിപ്പാറ കോച്ചേരിക്കുടിയില്‍ ജോളിയുടെ മകന്‍ അമല്‍(24) ആണ് മരിച്ചത്. കുമരകത്ത് ഹോട്ടല്‍ ജീവനക്കരാനാണ് അമല്‍. പത്ത് മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. മറ്റൊരു സ്ഥലത്തു താമസിക്കുന്ന അമല്‍ ബോട്ട് ജെട്ടിയിലെ ലോഡ്ജില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുപ്പിവെള്ളവുമായി എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ ടെറസില്‍ കാണുമെന്നു കരുതി അവിടെ എത്തിയപ്പോള്‍ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ടു താഴേക്കു നോക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വൈദ്യുതക്കമ്പിയിലും കടയുടെ ബോര്‍ഡിലും തട്ടി റോഡിലേക്കു വീഴുകയായിരുന്നു.

ശബ്ദം കേട്ട സുഹൃത്തുക്കള്‍ എത്തി അബോധാവസ്ഥയിലായിരുന്ന അമലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *