ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു.നിയമപ്രശ്‌നങ്ങള്‍ മൂലം യുഎസില്‍ രണ്ട് വര്‍ഷത്തോളമായി ഇതിന്റെ വില്‍പന അവസാനിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആഗോളതലത്തില്‍ ബേബി പൗഡര്‍ വില്‍പന നിര്‍ത്തുന്നതായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.കമ്പനിയുടെ ടാല്‍ക്കം പൗഡറുകളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നു വെന്ന് ചുണ്ടിക്കാട്ടി 38000ത്തോളം ആളുകള്‍ വിവിധ കോടതിയെ സമീപിച്ചിരുന്നു. 2020-ലാണ് യുഎസിലും കാനഡയിലും പൗഡര്‍ വില്‍പന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അവസാനിപ്പിച്ചത്.
പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ പൗഡർ ക്യാൻസറിന് കരണമാകില്ല എന്ന് ജോൺസൺ കമ്പനി തെളിയിച്ചിട്ടിട്ടുണ്ട്. എന്നാൽ ചില കേസുകൾ ഇപ്പോഴും നില നിൽക്കുന്നുണ്ട്. ഉത്പന്നം ആഗോള തലത്തില്‍ അവസാനിപ്പിക്കുന്നതായുള്ള അറിയിപ്പിലും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ആരോപണങ്ങള്‍ നിഷേധിച്ചു.
