കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ന് രാവിലെ അദ്ദേഹം തന്റെ വസതിയില്‍ പതാക ഉയര്‍ത്തി. സംസ്ഥാനങ്ങളുടെ അവകാശം നേരിടുന്നത് വലിയ തകര്‍ച്ചയാണെന്ന് ധനമന്ത്രി ആഭിപ്രായപ്പെട്ടു. തീരുമാനം എടുക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണിന്നുള്ളതെന്നും മന്ത്രി പരഞ്ഞു.

‘സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്യവും വിഷയമാണ്. കേന്ദ്രം വലിയ തോതില്‍ കടം എടുക്കുന്നു. സംസ്ഥാനങ്ങളുടെ കടം എടുപ്പ് വെട്ടിക്കുറയ്ക്കുന്നു. രണ്ട് തരത്തില്‍ ജനങ്ങളെ കാണുന്നു. സ്വാതന്ത്ര്യ ദിനം ഇത് ചര്‍ച്ച ചെയ്യാനുള്ള വേദി കൂടിയാണ്. ഇന്ത്യ എന്ന സങ്കല്‍പ്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോ എന്നത് കൂടി പ്രധാനമാണ്’ മന്ത്രി പറഞ്ഞു. മുന്‍ മന്ത്രി തോമസ് ഐസകിനെതിരെയുള്ള ഇഡി നടപടിയെക്കുറിച്ചും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് വേണ്ടി എടുത്ത തീരുമാനങ്ങള്‍ പോലും അന്വേഷണത്തിലേക്ക് വരുന്നു. കോടതി വിമര്‍ശനം കേട്ടെങ്കിലും പുനഃരാലോചന വേണമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *