അങ്കണവാടിയിലെ കുടിവെള്ളത്തില്‍ ചത്ത എലിയേയും പുഴുവിനേയും കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം 28-ാംനമ്പര്‍ അംഗന്‍വാടിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ ടാങ്കില്‍ നിന്നുള്ള വെള്ളമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അങ്കണവാടിയില്‍ എത്തിയപ്പോഴാണ് വാട്ടര്‍ ടാങ്കിനുള്ളില്‍ എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങള്‍ കാണുന്നത്. കൂടാതെ അങ്കണവാടിയില്‍ അടുക്കളയില്‍ സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ പ്യൂരിഫയറിനുള്ളില്‍ ചത്ത പല്ലിയെയും കണ്ടെത്തി.

സംഭവത്തില്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് പോലീസിനെയും, ആരോഗ്യ വകുപ്പിനെയും വിവരമറിയിച്ചു. മെമ്പര്‍മാര്‍ സ്ഥലത്തെത്തി. രക്ഷിതാക്കളും നാട്ടുകാരും രേഖാമൂലം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും സംഭവത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം വേണ്ട പെട്ട അധികാരികള്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോയ് തോമസ് പറഞ്ഞു. സംഭവത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അങ്കണവാടി അടച്ചിടാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *