‘ആസാദ് കശ്മീര്‍’ വിവാദപരാമര്‍ശത്തിന്റെ പേരില്‍ കെ.ടി.ജലീലിനെതിരെ കേസെടുക്കാന്‍ പൊലീസിനു തിരുവല്ല കോടതിയുടെ നിര്‍ദേശം. ആര്‍എസ്എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് നടപടി. പത്തനംതിട്ട കീഴ്വായ്പൂര്‍ പോലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്.
ഇതേ സംഭവത്തില്‍ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡല്‍ഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണിത്. ഈ പരാതി കൂടുതല്‍ അന്വേഷണത്തിനു സൈബര്‍ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു.
കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കെടി ജലീല്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പാണ് വലിയ വിവാദമായത്. പാക് അധീന കശ്മീര്‍ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന കശ്മീരിലെ പ്രദേശത്തെ ‘ആസാദ് കശ്മീര്‍’ എന്ന് ജലീല്‍ വിശേഷിപ്പിച്ചതായിരുന്നു വിവാദത്തിനടയാക്കിയത്.
ജലീലിന്റെ പരാമര്‍ശത്തെ മന്ത്രി എം.വി ഗോവിന്ദന്‍ അടക്കമുള്ള ആളുകള്‍ തള്ളിപ്പറഞ്ഞിരുന്നു. ജലീല്‍ പറഞ്ഞത് സിപിഎം നിലപാട് അല്ലെന്നും, പാര്‍ട്ടിക്ക് ഇതില്‍ കൃചത്യമായ നിലപാട് ഉണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
വിവാദം കടുത്തതോടെ ജലീല്‍ പോസ്റ്റ് പിന്‍വിലക്കുകയാണെന്ന് അറിയിച്ചു. അതേസമയം ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് താന്‍ ‘ആസാദ് കശ്മീര്‍’ എന്ന് എഴുതിയത്. അത് മനസിലാകാത്തവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും കെ.ടി. ജലീല്‍ വിശദീകരിച്ചിരുന്നു.
