കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സീസ് നിര്യാതനായി. 68 വയസായിരുന്നു. ചങ്ങനാശ്ശേരി നഗരസഭ മുന്‍ ചെയര്‍മാനായിരുന്നു. മുന്‍ എംഎല്‍എ സി.എഫ് തോമസിന്റെ സഹോദരനാണ്.

മൃതദേഹം ചങ്ങനാശ്ശേരിയിലെ വസതിയില്‍ എത്തിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ചങ്ങനാശ്ശേരി മെത്രാപ്പൊലിത്തന്‍ പള്ളിയില്‍ നടക്കും.

ചെങ്ങനാശ്ശേരി നഗരസഭ മുന്‍ ചെയര്‍മാനായിരുന്നു. ചങ്ങനാശ്ശേരി നഗരസഭയില്‍ 15 നെതിരെ 16 വോട്ടുകള്‍ക്കായിരുന്നു സാജന്‍ ഫ്രാന്‍സിസ് നഗരസഭ പിടിച്ചെടുത്തത്. കോണ്‍ഗ്രസ് വിമതനായ സജി തോംസണായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ട് യുഡിഎഫ് അംഗങ്ങള്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *