കോട്ടയത്ത് പത്തടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ആർപ്പൂക്കരയിൽ തൊണ്ണംകുഴി സ്വദേശി സുജിത്തിൻ്റെ കാറിൽ ഒരു മാസം മുമ്പ് കാറിൽ കയറി കൂടിയതാണ് രാജവെമ്പാലയെന്നാണ് സംശയം.വഴിക്കടവ് ചെക്‌പോസ്റ്റിന് സമീപത്തായിരുന്നു സുജിത്തിന് ലിഫ്റ്റിന്റെ ജോലി. ഈ സമയത്ത് ഒരു പാമ്പ് സുജിത്തിന്റെ കാറില്‍ കയറിയതായി പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു .കഴിഞ്ഞാഴ്ച വാവ സുരേഷെത്തി കാർ അഴിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇന്ന് രാവിലെ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന് പറഞ്ഞതോടെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സുജിത്തിൻ്റെ വീടിന് 500 മീറ്റർ അപ്പുറത്തുള്ള പുരയിടത്തിൽ നിന്നുമാണ് രാജവെമ്പാലയെ വനം വകുപ്പ് പിടികൂടിയത്. വാഹനത്തിന് അടിയിൽ കയറി ഇവിടെ എത്തിയതാകമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം.

Leave a Reply

Your email address will not be published. Required fields are marked *