കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിന് നിയുക്ത എം.എൽ.എയുടെ സഹായം. കോവിഡ് രോഗികളുടെ ആവശ്യത്തിനായി ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പൾസ് ഓക്സി മീറ്റർ ചാലഞ്ചിലേക്കാണ് പി.ടി.എ റഹീം ഉപകരണങ്ങൾ ലഭ്യമാക്കിയത്.

ഗ്രാമപഞ്ചായത്തിലെ കോവിഡ് വാർ റൂം സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്ത നിയുക്ത എം.എൽ.എ പി.ടി.എ റഹീം പൾസ് ഓക്സി മീറ്ററുകൾ വാങ്ങുന്നതിനുള്ള തുക പ്രസിഡണ്ട് പി ശാരുദിക്ക് കൈമാറി.

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സിന്ധു, മെമ്പർമാരായ വി ജയദേവൻ, വെള്ളരിക്കൽ മുസ്തഫ, എം.എ റാഹില, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ മനോജ് കുമാർ, പഞ്ചായത്ത് സെക്രട്ടറി കെ അനിൽകുമാർ, നോഡൽ ഓഫീസർ പി പ്രഷീദ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *