മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് വീണ്ടും തിരിച്ചടി. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. നിലപാട് രേഖാമൂലം സമര്‍പ്പിക്കാന്‍ യുജിസിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.കേസ് അടുത്തമാസം 16-ലേക്ക് മാറ്റി.പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി അതുവരെ നീട്ടുകയും ചെയ്തു.രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു.
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സലാണ് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. യുജിസി റെഗുലേഷന്‍ പ്രകാരം ഗവേഷണകാലം അധ്യാപന കാലയളവായി കണക്കാക്കാനാകില്ലെന്നാണ് വാക്കാല്‍ കോടതിയെ അറിയിച്ചത്.
ഇക്കാര്യത്തില്‍ രേഖാമൂലം വിശീകരണം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കും പ്രിയാവര്‍ഗീസിനും കോടതി നിര്‍ദേശം നല്‍കി. ഇതോടെ കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *