മഞ്ചേരി സഹകരണ ബാങ്കില്‍ സെര്‍വര്‍ ഹാക്കു ചെയ്ത് നൈജീരിയക്കാര്‍ 70 ലക്ഷം രൂപ തട്ടി.നൈജീരിയൻ സ്വദേശികളായ ഇക്കെന്ന കോസ്മോസ്, ഇമ്മാക്കുലേറ്റ് ചിന്നസ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു.നാല് അക്കൗണ്ടിൽ നിന്നായി ഓൺലൈനായി 70 ലക്ഷം രൂപയാണ് ഇവർ തട്ടിയത്. കേസിൽ രണ്ട് നൈജീരിയൻ പൗരന്മാരെ ഡൽഹിയിൽ വെച്ചാണ് സൈബർ പൊലീസും മലപ്പുറം ഡാന്‍സാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്.സെർവർ ഹാക്ക് ചെയ്ത് ദിനംപ്രതി ഇടപാടിന്റെ തോത് വർധിപ്പിക്കുകയാണ് നൈജീരിയക്കാർ ചെയ്തത്. തുടർന്ന് ഉത്തർപ്രദേശിലെയും ബംഗാളിലെയും ഇവരുടെ വ്യാജ അക്കൗണ്ടുകളിലേക്കു പണം മാറ്റി. തുടർന്ന് നൈജീരിയയിലേക്കു മാറ്റി.തട്ടിയെടുത്ത 70 ലക്ഷം രൂപയില്‍ 21ലക്ഷം രൂപയും നഷ്ടപ്പെട്ടത് വിരമിച്ച അധ്യാപിക സുബൈദയ്ക്കാണ്.പണം പിന്‍വലിച്ചതായി കാണിച്ച് എസ്എംഎസുകള്‍ വന്നതായി സുബൈദ മാധ്യമങ്ങളോട് പറഞ്ഞു.ബാങ്ക് അവധിയായിനാല്‍ അന്ന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സുബൈദ പറയുന്നു. അതിനിടെ ഓഗസ്റ്റ് 13,14,15 അവധിദിനങ്ങളിലാണ് തട്ടിപ്പ് നടന്നതെന്ന് ബാങ്ക് ചെയര്മാന് അറിയിച്ചു. തട്ടിയെടുത്ത 70ലക്ഷം രൂപയുടെ 47ലക്ഷം രൂപ മരവിപ്പിച്ചു. പണം പൂര്‍ണമായി വീണ്ടെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഷ്ടപ്പെട്ട പണത്തെ ഓര്‍ത്ത് ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടെന്നും ഉപഭോക്താക്കള്‍ക്ക് ഒരാഴ്ചയ്ക്കകം പണം തിരികെ നല്‍കുമെന്നും ചെയര്മാന് വ്യക്തമാക്കി.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
