തൃശൂരില്‍ നാളെ നടത്താനിരുന്ന പുലിക്കളിക്ക് മാറ്റമില്ല.എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ പുലിക്കളി സംഘങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.

പുലിക്കളി മാറ്റിവെച്ചാല്‍ തങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പുലിക്കളി സംഘങ്ങള്‍ വ്യക്തമാക്കി. അഞ്ചു സംഘങ്ങളാണ് പുലിക്കളിക്കായി സജ്ജമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *