അട്ടപ്പാടി: തിരുവോണദിനത്തിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് കടിയേറ്റത്. നായയുടെ ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവ്നായ ആക്രമണം ഒരു തുടർ കഥയായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ തെരുവ് നായ ശല്യം ഇപ്പോൾ രൂക്ഷമാണ്.