സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധിയെത്താതിരുന്ന സംഭവത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് ബിജെപി.ഭാരത് ജോഡോ യാത്രക്കിടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എത്താത്തതിനെതിരെ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍,എല്ലാവരും കാത്ത് നിൽക്കവേ, ഉദ്ഘാടനം നടത്തേണ്ടിയിരുന്ന സ്മൃതി മണ്ഡപത്തിന് മുന്നിലൂടെ രാഹുൽ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് കടന്നു പോയത്. സ്വാതന്ത്ര്യസമര സേനാനികളോട് അങ്ങേയറ്റത്തെ അനാദരവാണുണ്ടായത്. രാഹുൽ മാപ്പ് പറയണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം സന്ദ‍ര്‍ശിച്ച് പ്രായശ്ചിത്തം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു”.

കേരളത്തിലെ ഗാന്ധീയന്‍ കണ്ണികളില്‍പെട്ട ഏറ്റവും അവസാനത്തെ രണ്ട് ഉന്നത ശ്രേഷ്ഠരായിരുന്നു ഗോപിനാഥന്‍ നായരും, കെ.ഇ. മാമനും. ഈ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ അതിന് മുമ്പിലൂടെ യാത്ര ചെയ്തിട്ടും രാഹുല്‍ ഗാന്ധി എത്തിയില്ല. സ്വാതന്ത്ര്യ സമര സേനാനികളെയും കുടുംബങ്ങളെയും അങ്ങേയറ്റത്തെ അനാദരവോടെയാണ് അദ്ദേഹം കണ്ടത്.

രാഹുല്‍ ഗാന്ധിക്ക് രാജ്യദ്രോഹ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരോട് സംസാരിക്കാന്‍ സമയമുണ്ട്. അവരോടൊപ്പം സമയം ചെലവഴിക്കുന്നതിന് മടിയില്ല. എന്നാല്‍ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതിന് ഒരു മനസാക്ഷിക്കുത്തും അദ്ദേഹത്തിനില്ല സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *