താലിബാൻ: പരിശീലനത്തിനിടെ ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ മരിച്ചു. താലിബാൻ പിടിച്ചെടുത്ത യുഎസ് നിർമിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൂടാതെ അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇതിന്റെ വിഡിയോ പുറത്ത് എത്തിയത്.

30 മില്യൺ ഡോളറോളം വില വരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ആണ് തകർന്നത്. താലിബാൻ അംഗം പറത്താൻ ശ്രമിക്കുന്നതിനെ തുടർന്ന് നിയന്ത്രണം വിട്ട ഹെലികോപ്റ്റർ ആകാശത്ത് കറങ്ങി താഴേക്കു പതിക്കുകയായിരുന്നു. സെപ്റ്റംബർ 10ന് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലായിരുന്നു പരിശീലനം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ യുഎസ് സൈന്യം പിന്മാറിയതോടെ താലിബാൻ സേന അഫഗാനിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു.

70 ഓളം വിമാനങ്ങളും നിരവധി യുദ്ധ ഉപകരണങ്ങളും നശിപ്പിച്ചാണ് യുഎസ് തിരിച്ചുപോയത്. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റി ക്യാംബസിനുള്ളിൽ തകർന്നു വീണതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൗറസ്മി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *